തേഞ്ഞിപ്പലം: തേഞ്ഞിപ്പലം വൈഎംസിഎ നടത്തിയ ജോർജ് പുതുമന മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള പ്രസംഗമത്സരത്തിന്റെ സമ്മാനങ്ങൾ കാലിക്കട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി.ഡി. സെബാസ്റ്റ്യൻ വിതരണം ചെയ്തു. കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ തേച്ചുമിനുക്കുന്നതിൽ വൈഎംസിഎ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ്, കാഷ് പ്രൈസ് എന്നിവ നൽകി. പ്രസിഡന്റ് പി.ജെ. സണ്ണിച്ചൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. അഗസ്റ്റിൻ, ജഡ്ജസ് ചാനൽ കമ്മിറ്റി കണ്‍വീനർ വി.പി. സദാനന്ദൻ, സെന്റ് പോൾസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജമില റോസറി, അഡ്വ. ടി.പി. വർഗീസ്, വനിതാ ഫോറം സെക്രട്ടറി സെലീന ഡിക്രൂസ് എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ഒന്നാം സമ്മാനം സെന്റ് പോൾസ് ഹൈസ്കൂളിലെ കെ.കെ. അനുഷ, രണ്ടും മൂന്നും സമ്മാനങ്ങൾ പുത്തൂർ പള്ളിക്കൽ ഹൈസ്കൂളിലെ ഫൈഹ അബൂബക്കർ, ടി. ദൈന്യ എന്നിവർ നേടി.